Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parippally National Road

Kollam

പാ​രി​പ്പ​ള്ളി ദേ​ശീ​യ​പാ​ത​യി​ലെ മ​ണ്‍​ഭി​ത്തി പു​റ​ത്തേ​ക്ക് ത​ള്ളിയ നിലയിൽ

പാ​രി​പ്പ​ള്ളി: ദേ​ശീ​യ​പാ​ത​യി​ല്‍ പാ​രി​പ്പ​ള്ളി​യി​ല്‍ മേ​ല്‍​പാ​ത​യു​ടെ മ​ണ്‍​ഭി​ത്തി​യു​ടെ മ​തി​ല്‍ (ആ​ര്‍​ഇ വോ​ള്‍) പു​റ​ത്തേ​ക്കു ത​ള്ളി​യ നി​ല​യി​ല്‍. മേ​ല്‍​പാ​ത​യി​ലെ വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​ന് 30 അ​ടി​യോ​ളം ഉ​യ​ര​ത്തി​ല്‍ നി​ന്നു സ്ഥാ​പി​ച്ച പൈ​പ്പു​ക​ള്‍ വ​ള​ഞ്ഞു നി​ല്‍​ക്കു​ക​യാ​ണ്.

ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത വീ​ണ്ടും ആ​ശ​ങ്ക വി​ത​യ്ക്കു​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തു നി​ന്നു കൊ​ല്ലം ഭാ​ഗ​ത്തേ​ക്കു​ള്ള പാ​ത​യി​ല്‍ അ​മൃ​ത സ്‌​കൂ​ളി​നും പാ​രി​പ്പ​ള്ളി ജം​ഗ്ഷ​നും ഇ​ട​യി​ല്‍ മേ​ല്‍​പാ​ത അ​പ​ക​ടാ​​വ​സ്ഥ​യി​ലാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​രാ​തി​പ്പെ​ടു​ന്നു. സ്‌​കൂള്‍ പ​രി​സ​ര​ത്തു മേ​ല്‍​പ്പാ​ത പു​റ​ത്തേ​ക്കു ത​ള്ളി​നി​ല്‍​ക്കു​ന്ന​ത് വ​ലി​യ അ​പ​ക​ട​ത്തി​ന് വ​ഴി​യൊ​രു​ക്കു​മെ​ന്ന ഭ​യ​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍.

ഇ​തി​നു സ​മീ​പം മേ​ല്‍​പാ​ത​യു​ടെ ആ​ര്‍​ഇ ദ്വാ​ര​ത്തി​ല്‍ ആ​പ്പ് ക​ണ​ക്കെ ഇ​രു​മ്പു ക​മ്പി​ക​ള്‍ അ​ടി​ച്ചു ക​യ​റ്റി​യി​ട്ടു​ണ്ട്. തു​ള​ച്ചു ക​യ​റ്റു​ന്ന ക​മ്പി​ക​ള്‍ മ​ണ്ണി​ല്‍ ചെ​ന്നു നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ബ​ലം ഉ​ണ്ടാ​കില്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​രാ​തി​പ്പെ​ടു​ന്നു. മേ​ല്‍​പാ​ത​യു​ടെ ബ​ല​ക്ഷ​യം മൂ​ല​മാ​ണ് ഓ​രോ കോ​ണ്‍​ക്രീ​റ്റ് സ്ലാ​ബിന്‍റെ നാ​ലു മൂ​ല​ക​ളും തു​ള​ച്ചു ഇ​രു​മ്പു ക​മ്പി അ​ടി​ക്കു​ന്ന​തെ​ന്നും സ്ലാ​ബു​ക​ള്‍ ഇ​ള​കി വീ​ഴാ​തി​രി​ക്കാ​നാ​ണ് ഇ​തെ​ന്നും നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു. മ​റ്റ് മേ​ല്‍​പ്പാ​ത​ക​ളി​ല്‍ ഇ​ത്ത​രം നി​ര്‍​മാ​ണ രീ​തി ഇ​ല്ല. മ​ണ്ണി​നു ബ​ല​ക്ഷ​യം ഉ​ള്ള പ്ര​ദേ​ശ​മാ​ണി​വി​ടം.

ശ​ക്ത​മാ​യ മ​ഴ​യി​ല്‍ കോ​ണ്‍​ക്രീ​റ്റ് സ്ലാ​ബു​ക​ള്‍​ക്ക് ഇ​ട​യി​ലൂ​ടെ വെ​ള്ളം ഒ​ഴു​കു​ന്നു​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍ പ​രാ​തി​പ്പെ​ട്ടു. മേ​ല്‍​പ്പാ​ത​യി​ലെ മ​ഴ വെ​ള്ളം സ​ര്‍​വീ​സ് റോ​ഡി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​തി​നു മ​റ്റു ഭാ​ഗ​ങ്ങ​ളി​ല്‍ നി​ശ്ചി​ത അ​ക​ല​ത്തി​ലാ​ണ് പൈ​പ്പ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ല്‍ ഇ​വി​ടെ അ​ടു​ത്ത​ടു​ത്താ​യി പൈ​പ്പ് സ്ഥാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ങ്ങ​നെ സ്ഥാ​പി​ച്ച പൈ​പ്പും മ​തി​ലി​നൊ​പ്പം വ​ള​ഞ്ഞു നി​ല്ക്കു​ക​യാ​ണ്.

 

Latest News

Corehub Up